Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bihar Election 2025

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ​ഘ​ട്ടം വ്യാ​ഴാ​ഴ്ച; പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു​ള്ള പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. പാ​റ്റ്ന അ​ട​ക്കം18 ജി​ല്ല​ക​ളി​ലെ 121 സീ​റ്റു​ക​ളി​ലേ​ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

തേ​ജ​സ്വി യാ​ദ​വ് ന​യി​ക്കു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന് ആ​ദ്യ ഘ​ട്ടം ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. 2020ൽ 121​ൽ 61 സീ​റ്റ് മ​ഹാ​സ​ഖ്യം നേ​ടി​യി​രു​ന്നു. ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ൻ​തൂ​ക്ക​മെ​ന്നാ​ണ് ദൈ​നി​ക് ഭാ​സ്ക​ർ സ​ർ​വേ​യി​ൽ പ​റ​യു​ന്ന​ത്. 153 മു​ത​ൽ 160 സീ​റ്റ് വ​രെ എ​ൻ​ഡി​എ നേ​ടി​യേ​ക്കാ​മെ​ന്നാ​ണ് പ്ര​വ​ച​നം.

രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് ബി​ഹാ​റി​ൽ മൂ​ന്ന് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ കെ.​സി. വേ​ണു​ഗോ​പാ​ലും ബി​ഹാ​റി​ലു​ണ്ട്. അ​മി​ത് ഷാ​യു​ടെ ര​ണ്ട് യോ​ഗ​ങ്ങ​ളാ​ണ് ഇ​ന്ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ജെ.​പി ന​ദ്ദ​യു​ടെ റോ​ഡ് ഷോ ​ഇ​ന്ന് ഗ​യ​യി​ൽ ന​ട​ക്കും.

National

ബി​ഹാ​റി​ൽ ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാനാ​കി​ല്ല; എ​ല്ലാം ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കും: തേ​ജ് പ്ര​താ​പ് യാ​ദ​വ്

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ബി​ഹാ​ർ നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്ന് ജ​ൻ‌​ശ​ക്തി ജ​ന​താ ദ​ൾ(​ജെ​ജെ​ഡി) അ​ധ്യ​ക്ഷ​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വ്. ന​വം​ബ​ർ 14ന് ​വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മെ സം​സ്ഥാ​നം ഇ​നി ആ​ര് ഭ​രി​ക്കും എ​ന്ന് പ​റ‍​യാ​ൻ സാ​ധി​ക്കു​ക എ​ന്നും തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു. ബാ​ക്കി​യെ​ല്ലാം അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും ജെ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

"ബി​ഹാ​റി​ലെ സാ​ഹ​ച​ര്യം എ​ങ്ങ​നെ​യാ​ണെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. ആ​രെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം. അ​വ​രു​ടെ ബോ​ധ്യ​ത്തി​ന് അ​നു​സ​രി​ച്ച് അ​വ​ർ വോ​ട്ട് ചെ​യ്യും. ഇ​പ്പോ​ൾ അ​ത്ര​യെ പ​റ​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.'- തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു.

മ​ഹു​വ മ​ണ്ഡ​ല​ത്തി​ൽ താ​ൻ ത​ന്നെ വി​ജ​യി​ക്കു​മെ​ന്നും അ​വി​ടെ വെ​ല്ലു​വി​ള്ളി ഒ​ന്നും ഇ​ല്ലെ​ന്നും തേ​ജ് പ്ര​താ​പ് അ​വ​കാ​ശ​പ്പെ​ട്ടു. ബി​ഹാ​റി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​യെ​ന്ന എ​ന്ന ല​ക്ഷ്യം മാ​ത്ര​മെ ത​നി​ക്കും പാ​ർ​ട്ടി​ക്കും ഉ​ള്ളു​വെ​ന്നും തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഗോ​പാ​ൽ​ഗ​ഞ്ചി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗോ​പാ​ൽ​ഗ​ഞ്ചി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി അ​നൂ​പ് കു​മാ​ർ ശ്രീ​വാ​സ്ത​വ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​നൂ​പ് കു​മാ​ർ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.

ഗോ​പാ​ൽ​ഗ​ഞ്ചി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ശ​ശി ശേ​ഖ​ർ സി​ൻ​ഹ പ​ത്രി​ക പി​ൻ​വ​ലി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജ​ൻ സു​രാ​ജ് പാ​ർ​ട്ടി അ​നൂ​പ് കു​മാ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​നൂ​പ് കു​മാ​ർ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു; അ​വ​ർ മ​ഹാ​സ​ഖ്യ​ത്തി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും: തേ​ജ​സ്വി യാ​ദ​വ്

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. സം​സ്ഥാ​ന​ത്ത് മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ച​രി​ത്ര ഭൂ​രി​പ​ക്ഷ​മാ​യി​രി​ക്കും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ക​യെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞ

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. എ​ൻ​ഡി​എ​യെ മാ​റ്റി മ​ഹാ​സ​ഖ്യ​ത്തി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്. 20 വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന നി​തീ​ഷ് കു​മാ​റി​ന്‍റെ ഭ​ര​ണം ഇ​ത്ത​വ​ണ അ​വ​സാ​നി​ക്കും.'-​തേ​ജ​സ്വി അ​വ​കാ​ശ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി യാ​ദ​വി​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ഘോ​പു​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് തേ​ജ​സ്വി ജ​ന​വി​ധി തേ​ടു​ന്ന​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​നാ​ണ് മു​ൻ​തൂ​ക്കം; എ​ൻ​ഡി​എ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ പോ​ലും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല: പ​വ​ൻ ഖേ​ര

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വൻ വി​ജ​യം നേ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

"ബി​ഹാ​റി​ലെ സാ​ഹ​ച​ര്യം മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​ണ്. ഞ​ങ്ങ​ൾ തേ​ജ​സ്വി യാ​ദ​വി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞു. എ​ന്നാ​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ഖ്യ​മ​ന്ത്രി​ സ്ഥാ​നാ​ർ​ഥി​യെ പോ​ലും പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്.'-​പ​വ​ൻ ഖേ​ര കൂ​ട്ടി​ച്ചേ​ർ​ത്തു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ നി​ല​വി​ലെ സ​ർ​ക്കാ​രി​നെ മ​ടു​ത്തു ക​ഴി​ഞ്ഞു. എ​ല്ലാ മേ​ഖ​ല​യേ​യും ത​ക​ർ​ത്ത ഈ ​സ​ർ​ക്കാ​ർ മാ​റ​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യാ​ൻ അ​വ​ർ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്."-​പ​വ​ൻ‌ ഖേ​ര അ​വ​കാ​ശ​പ്പെ​ട്ടു.

മ​ഹാ​സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ളെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു. എ​ന്നാ​ൽ എ​ൻ​ഡി​എ​യി​ൽ കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ അ​ല്ലെ​ന്നും പ​വ​ൻ ഖേ​ര പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി നി​തീ​ഷി​നെ പ്ര​ഖ്യാ​പി​ക്കാ​തെ ബി​ജെ​പി അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ച്ചെ​ന്നും പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും: ദി​യാ കു​മാ​രി

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ‌​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ബി​ജെ​പി നേ​താ​വും രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ദി​യാ കു​മാ​രി. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ദി​യാ കു​മാ​രി അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ലെ സാ​ഹ​ച​ര്യം എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ വീ​ണും അ​ധി​കാ​ര​ത്തി​ലെ​ത്തേ​ണ്ട​തു​ണ്ട്. ഇ​ത​റി​യാ​വു​ന്ന ജ​ന​ങ്ങ​ൾ എ​ന്‍​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യും.'- ദി​യാ കു​മാ​രി പ​റ​ഞ്ഞു.

"ജി​എ​സ്ടി നി​ര​ക്ക് അ​ട​ക്കും കു​റ​ച്ച​തും അ​നു​കൂ​ല​മാ​യ കാ​ര്യ​മാ​ണ്. രാ​ജ്യ​ത്ത് വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഏ​റ്റ​വു​മ​ധി​കം സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത് ബി​ഹാ​റി​ലൂ​ടെ​യാ​ണ്. അ​തു മാ​ത്ര​മ​ല്ല ആ​ർ​ജെ​ഡി​യു​ടെ ജം​ഗി​ൾ രാ​ജ് എ​ല്ലാ​വ​രും ക​ണ്ട​താ​ണ്. അ​തു​കൊ​ണ്ട് അ​വ​രെ ജ​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കി​ല്ല.'-​ദി​യാ കു​മാ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ജെ​എം​എ​മ്മി​ന്‍റെ പി​ന്മാ​റ്റ​ത്തെ​ക്കു​റി​ച്ച് സ​ഖ്യ​ത്തി​നു​ള്ളി​ൽ ച​ർ​ച്ച ചെ​യ്യണമെന്ന് രാ​കേ​ഷ് സി​ൻ​ഹ

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റി​യ ജെ​എം​എ​മ്മി​ന്‍റെ ന​ട​പ​ടി​യെ കു​റി​ച്ച് മ​ഹാ​സ​ഖ്യ​ത്തി​നു​ള്ളി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​കേ​ഷ് സി​ൻ​ഹ. ജെ​എം​എ​മ്മി​ന്‍റെ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"നി​രാ​ശ​യോ​ടെ​യാ​ണ് ജെ​എം​എം മ​ത്സ​ര രം​ഗ​ത്ത് നി​ന്ന് പി​ന്മാ​റി​യ​ത്. ആ​ർ​ജെ​ഡി​ക്കും കോ​ൺ​ഗ്ര​സി​നും എ​തി​രെ ആ​രോ​പ​ണം ഉ​ന്ന‍​യി​ച്ചു​കൊ​ണ്ടാ​ണ് അ​വ​ർ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് പി​ന്മാ​റി​യ​ത്. ഇ​ത് സ​ഖ്യ​ത്തി​ന് ഒ​ട്ടും ശു​ഭ​ക​ര​മാ​യ കാ​ര്യ​മ​ല്ല.'- രാ​കേ​ഷ് സി​ൻ​ഹ പ​റ​ഞ്ഞു.

"സ​ഖ്യ​ത്തി​നു​ള്ളി​ലെ ക​ക്ഷി​ക​ൾ ത​മ്മി​ൽ ആ​ശ​യ​വി​നി​മ​യം ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ക്കേ​ണ്ട​തു​ണ്ട്. മ​ഹാ​സ​ഖ്യ​ത്തി​നു​ള്ളി​ലെ പാ​ർ​ട്ടി​ക​ളെ ത​മ്മി​ൽ ത​ല്ലി​ക്കാ​ൻ ഭ​ര​ക​ക്ഷി ന​ന്നാ​യി ശ്ര​മി​ക്കു​ന്നു​ണ്ട്. അ​തി​നി​ട​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ‌ ഇ​നി ഉ​ണ്ടാ​കാ​തെ ഇ​രി​ക്കാ​ൻ സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.'- രാ​കേ​ഷ് സി​ൻ​ഹ പ​റ​ഞ്ഞു.

ആ​ർ​ജെ​ഡി അ​ഗ​ണി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ആ​ദ്യം ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ജെ​എം​എം പി​ന്നീ​ട് ആ ​തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ജെ​എം​എം മ​ത്സ​രി​ക്കാ​നി​രു​ന്ന​ത്. പി​ന്നാ​ലെ ആ​ർ‌​ജെ​ഡി​ക്കും കോ​ൺ​ഗ്ര​സി​നും എ​തി​രെ ജെ​എം​എം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടും: ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ‌​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് രാ​ഷ്ട്രീ​യ ലോ​ക് മോ​ർ​ച്ച (ആ​ർ​എ​ൽ​എം) അ​ധ്യ​ക്ഷ​ൻ ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ. ച​രി​ത ഭൂ​രി​പ​ക്ഷം നേ​ടി എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും കു​ശ്‌​വാ​ഹ അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.'- ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ പ​റ​ഞ്ഞു.

"എ​ൻ​ഡി​എ ഒ​റ്റ​ക്കെ​ട്ടാ​ണ്. സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ളെ​ല്ലാം വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മ​ഹാ​സ​ഖ്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളാ​ണ്. അ​വി​ടെ എ​ല്ലാ​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​ണ്. സീ​റ്റ് ധാ​ര​ണ പോ​ലും അ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ എ​ൻ​ഡി​എ വ​ള​രെ മു​ന്നി​ലാ​ണ്.'-​ആ​ർ​എ​ൽ​എം അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും; നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും: കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും എ​ൽ​ജെ​പി-​രാം​വി​ലാ​സ് അ​ധ്യ​ക്ഷ​നു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ തു​ട​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​താ​ൻ ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു.'-​ചി​രാ​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​തി​നി​ധി​ക​ൾ നി​തീ​ഷി​നെ ത​ന്നെ​യാ​യി​രി​ക്കും നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ ത​ന്നെ പ​റ​ഞ്ഞു ക​ഴി​ഞ്ഞു നി​തീ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്ന്.'-​ചി​രാ​ഗ് പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​റ് സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ജെ​എം​എം

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ് സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച (ജെ​എം​എം). മ​ഹാ​സ​ഖ്യ​ത്തി​നൊ​പ്പ​മാ​യി​രി​ക്കി​ല്ല ഒ​റ്റ​യ്ക്ക് ആ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്നും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​പ്രി​യോ ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു.

ച​കാ​യ്, ദം​ദ​ഹ, ക​ഠോ​റി​യ, മ​നി​ഹ​രി, ജാ​മു​യ്, പി​ർ​പ​യ് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ജെ​എം​എം മ​ത്സ​രി​ക്കു​ക​യെ​ന്നും സു​പ്രി​യോ പ​റ​ഞ്ഞു. ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ക്കു​മെ​ന്നും സു​പ്രി​യോ അ​വ​കാ​ശ​പ്പെ​ട്ടു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യ ആ​ദ്യ ഘ​ട്ടം ന​വം​ബ​ർ ആ​റി​നും ര​ണ്ടാം ഘ​ട്ടം 11നും ​ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ‌ എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും; മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം തീ​രു​മാ​നി​ക്കും: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്ന് അ​മി​ത് ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ൻ​ഡി​എ നേ​രി​ടു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് ബി​ഹാ​റി​ലെ എ​ൻ​ഡി​എ​യു​ടെ മു​ഖം.'- അ​മി​ത് ഷാ ​പ​റ​ഞ്ഞു.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് വീ​ണ്ടും നി​തീ​ഷ് കു​മാ​ർ എ​ത്തു​മൊ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് വ്യ​ത്യ​സ്ത​മാ​യ മ​റു​പ​ടി​യാ​ണ് അ​മി​താ ഷാ ​പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ ഒ​ന്നും പ​റ‍​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള സ​ഖ്യ​ത്തി​ന്‍റെ യോ​ഗ​ത്തി​ലാ​യി​രി​ക്കും തീ​രു​മാ​നം ഉ​ണ്ടാ​വു​ക എ​ന്നു​മാ​ണ് അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്.

ത​നി​ക്ക് ഒ​റ്റ​ക്ക് ഒ​ന്നും തീ​രു​മാ​നം സാ​ധി​ക്കി​ല്ലെ​ന്നും സ​ഖ്യ​ത്തി​ലെ എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും അ​ഭി​പ്രാ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും തീ​രു​മാ​നം എ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൂ​ടി അ​നു​സ​രി​ച്ചാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക എ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണെ​ന്നും മ​ഹാ​സ​ഖ്യ​ത്തെ അ​വ​ർ ത​ള്ളി​ക്ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ദു​ർ​ഭ​ര​ണം ക​ണ്ടി​ട്ടു​ള്ള​ത് കൊ​ണ്ട് ഒ​രി​ക്ക​ലും ആ​ർ​ജെ​ഡി സ​ഖ‍്യ​ത്തെ തി​രി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് എ​ൽ​ജെ​പി-​രാം​വി​ലാ​സ്

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് എ​ൽ​ജെ​പി-​രാം​വി​ലാ​സ്. 15 പേ​രു​ടെ പ​ട്ടി​ക​യാ​ണ് എ​ൽ​ജെ​പി ഇ​ന്ന് പു​റ​ത്തു​വി​ട്ട​ത്.

ബു​ധ​നാ​ഴ്ച 14 പേ​രു​ടെ ആ​ദ്യ​പ​ട്ടി​ക എ​ൽ​ജെ​പി-​രാം​വി​ലാ​സ്. ഇ​തോ​ടെ എ​ൽ​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി. ആ​കെ 29 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ജെ​ഡി-​യു

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ജെ​ഡി-​യു. 44 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ഇ​ന്ന് പു​റ​ത്തു​വി​ട്ട​ത്.

മ​ന്ത്രി​മാ​രാ​യ ഷെ​യ്‌​ല മ​ണ്ഡ​ൽ, വി​ജേ​ന്ദ്ര പ്ര​സാ​ദ് യാ​ദ​വ്, ലേ​ഷി സിം​ഗ്, ജ​യ​ന്ത് രാ​ജ് എ​ന്നി​വ​രെ​ല്ലാം ര​ണ്ടാം പ​ട്ടി​ക​യി​ലു​ണ്ട്. ബു​ധ​നാ​ഴ്ച 57 പേ​രു​ടെ ആ​ദ്യ​പ​ട്ടി​ക ജെ​ഡി-​യു പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​തോ​ടെ ജെ​ഡി-​യു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യും പൂ​ർ​ത്തി​യാ​യി. ആ​കെ 101 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. 71 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി​യും വി​ജ​യ് കു​മാ​ർ സി​ൻ​ഹ​യും ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച പ​ട്ടി​ക​യി​ലു​ണ്ട്. സാ​മ്രാ​ട്ട് ചൗ​ധ​രി താ​രാ​പു​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. വി​ജ​യ് കു​മാ​ർ സി​ൻ​ഹ ല​ഖി​സാ​രാ​യ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും.

മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ത​ർ​ക്കി​ഷോ​ർ പ്ര​സാ​ദ് കാ​ട്ടി​ഹാ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ന്ത്രി രേ​ണു ദേ​വി ബെ​ട്ടി​യ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും.

മു​തി​ർ​ന്ന നേ​താ​ക്ക​ളും സം​സ്ഥാ​ന മ​ന്ത്രി​മാ​രു​മാ​യ നി​തീ​ഷ് മി​സ്ര, മം​ഗ​ൽ പാ​ണ്ഡെ എ​ന്നി​വ​രും ഇ​ന്ന​ത്തെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. നി​തീ​ഷ് മി​സ്ര ജ​ൻ​ജ​ർ​പു​ർ മ​ണ്ഡ​ല​ത്തി​ലും മം​ഗ​ൽ പാ​ണ്ഡെ സി​വാ​ൻ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പൊ​കു​ന്ന​ത്. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും പ​തി​നൊ​ന്നി​ന് ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

എ​ൻ​ഡി​എ​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ട്; ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തും: മൃ​ത്യു​ഞ്ജ​യ് തി​വാ​രി

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യ​ത്തി​നാ​യി​രി​ക്കും വി​ജ​യം എ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് മൃ​ത്യു​ഞ്ജ​യ് തി​വാ​രി. വ​ൻ‌ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച് മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"മ​ഹാ​സ​ഖ്യം ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്. സ​ഖ്യ​ത്തി​ലെ ഏ​ല്ലാ പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ അ​ത്ര​ത്തോ​ളം ഐ​ക്യ​മു​ണ്ട്. മാ​ത്ര​വു​മ​ല്ല സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.'-​തി​വാ​രി അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ന്നാ​ൽ എ​ൻ​ഡി​എ​യി​ൽ കാ​ര്യ​ങ്ങ​ൾ അ​ത്ര ശു​ഭ​ക​ര​മ​ല്ല. അ​വി​ടെ ത​ർ​ക്ക​ങ്ങ​ളു​ണ്ട്. ബി​ജെ​പി ചെ​റു പാ​ർ​ട്ടി​ക​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണ് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട സീ​റ്റു​ക​ൾ പോ​ലും കൊ​ടു​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ എ​ച്ച്എ​എ​മ്മും ആ​ർ​എ​ൽ​എ​മ്മും അ​തൃ​പ്ത​രാ​ണ്.'-​തി​വാ​രി പ​റ​ഞ്ഞു.

ജെ​ഡി​യും പോ​ലും എ​ൻ​ഡി​എ​യി​ൽ സു​ര​ക്ഷി​ത​ര​ല്ലെ​ന്നും തി​വാ​രി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം അ​വ​രെ മാ​റ്റി​നി​ർ​ത്തി ബി​ജെ​പി ത​ന്നെ മു​ഖ്യ​മ​ന്ത്രി പ​ദ​വി അ​ട​ക്കം ഏ​റ്റെ​ടു​ക്കു​മെ​ന്നും തി​വാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി ചി​രാ​ഗി​നെ മാ​ത്ര​മാ​ണ് ക​ണ​ക്കി​ലെ​ടു​ക്കു​ന്ന​തെ​ന്നും നി​തീ​ഷ് കു​മാ​റി​ന് വെ​റും കാ​ഴ്ച​ക്കാ​ര​നാ​യി മാ​ത്ര​മെ നി​ൽ​ക്കാ​ൻ സാ​ധി​ക്കു​വെ​ന്നും തി​വാ​രി പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പൊ​കു​ന്ന​ത്. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും പ​തി​നൊ​ന്നി​ന് ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

എ​ച്ച്എ​എം ഒ​രി​ക്ക​ലും മു​ന്ന​ണി വി​ടി​ല്ല; ബി​ഹാ​റി​ൽ‌ എ​ൻ​ഡി​എ വ​ൻ‌​വി​ജ​യം നേ​ടും: കേ​ന്ദ്ര​മ​ന്ത്രി ജി​ത​ൻ റാം ​മാ​ഞ്ചി

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച് ഭ​ര​ണം തു​ട​രു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച(​എ​ച്ച്എ​എം) അ​ധ്യ​ക്ഷ​നു​മാ​യ ജി​ത​ൻ റാം ​മാ​ഞ്ചി. സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കു​മെ​ന്നു​ള്ള കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​യ്ക്കൊ​പ്പ​മാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​ർ എ​ൻ​ഡി​എ​യെ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും.'-​മാ​ഞ്ചി അ​വ​കാ​ശ​പ്പെ​ട്ടു.

സീ​റ്റ് വി​ഭ​ജ​ന കാ​ര്യ​ത്തി​ൽ എ​ച്ച്എ​എ​മ്മി​ന് അ​തൃ​പ്തി ഉ​ണ്ടെ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ളും മാ​ഞ്ചി ത​ള്ളി. എ​ച്ച്എ​എം എ​ൻ​ഡി​എ തീ​രു​മാ​ന​ത്തി​നൊ​പ്പ​മാ​ണ്. താ​ൻ എ​ല്ലാ​ക്കാ​ല​ത്തും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ്ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ​ഡി​എ സീ​റ്റ് വി​ഭ​ജ​നം ഞാ​യ​റാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. ബി​ജെ​പി​യും ജെ​ഡി​യു​വും 101 സീ​റ്റു​ക​ളി​ൽ വീ​തം മ​ത്സ​രി​ക്കും. എ​ൽ​ജെ​പി​ക്ക് 29 സീ​റ്റും ഉ​പേ​ന്ദ്ര കു​ശ്വാ​ഹ​യു​ടെ രാ​ഷ്ട്രീ​യ ലോ​ക് മോ​ർ​ച്ച​യ്ക്കും ജി​ത​ൻ റാം ​മാ​ഞ്ചി​യു​ടെ ഹി​ന്ദു​സ്ഥാ​ൻ അ​വാം മോ​ർ​ച്ച​യ്ക്കും ആ​റ് സീ​റ്റു​ക​ൾ വീ​തം ല​ഭി​ച്ചു.

ന​വ​ബം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പൊ​കു​ന്ന​ത്. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും പ​തി​നൊ​ന്നി​ന് ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Kerala

ബി​ഹാ​ർ‌ തെ​ര​ഞ്ഞെ​ടു​പ്പ്: ജെ​ജെ​ഡി സ്ഥാ​നാ​ർ​ഥി​ക​ളെ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് തേ​ജ് പ്ര​താ​പ് യാ​ദ​വ്

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ (ജെ​ജെ​ഡി) സ്ഥാ​നാ​ർ​ഥി​ക​ളെ ഒ​ക്ടോ​ബ​ർ 13 തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വ്. താ​ൻ മ​ഹു​വ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​യി​രു​ക്കും ജ​ന​വി​ധി തേ​ടു​ക എ​ന്നും തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു.

ജെ​ജെ​ഡി​യു​മാ​യി സ​ഖ്യ​ത്തി​ലെ​ത്താ​ൻ പ​ല​രും ത​ന്നെ സ​മീ​പി​ച്ചു​വെ​ന്നും തേ​ജ് പ്ര​താ​പ് അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഒ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ർ​ജെ​ഡി മു​ൻ നേ​താ​വാ​യ തേ​ജ് പ്ര​താ​പ് 2015ൽ ​വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് മ​ഹു​വ. ആ​ർ​ഡെ​ജി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ പാ​ർ​ട്ടി​ക്ക് രൂ​പീ​ക​രി​ച്ച​ത്.

ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​നും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വി​ന്‍റെ സ​ഹാ​ദ​ര​നു​മാ​ണ് തേ​ജ് പ്ര​താ​പ് യാ​ദ​വ്.

National

ബി​ഹാ​റി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; അ​ലി​ന​ഗ​ർ എം​എ​ൽ​എ പാ​ർ​ട്ടി വി​ട്ടു

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ബി​ഹാ​റി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി. അ​ലി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ മി​ശ്രി​ലാ​ൽ യാ​ദ​വ് പാ​ർ​ട്ടി വി​ട്ടു.

ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ട്ട​തി​നാ​ലാ​ണ് ബി​ജെ​പി വി​ടു​ന്ന​തെ​ന്ന് മി​ശ്രി​ലാ​ൽ പ​റ​ഞ്ഞു. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളോ​ട് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ബ​ഹു​മാ​നം ഇ​ല്ലെ​ന്നും ക​ടു​ത്ത ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളാ​ണ് നേ​തൃ​ത്വ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മി​ശ്രി​ലാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

" ബി​ജെ​പി​ക്ക് വേ​ണ്ടി അ​ലി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നേ​ടി കൊ​ടു​ത്ത ആ​ളാ​ണ് ഞാ​ൻ. 2020ൽ ​മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് താ​ൻ വി​ജ​യി​ച്ച​ത്. എ​ൻ‌​ഡി​എ​യ്ക്ക് കു​റേ വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് വി​ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത മ​ണ്ഡ​ല​മാ​യി​രു​ന്നു അ​ത്. എ​ന്നി​ട്ടും പാ​ർ​ട്ടി​യി​ൽ‌ നി​ന്ന് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് നേ​രി​ട്ട​ത്.'-​മി​ശ്രി​ലാ​ൽ പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​മെ​ന്നും വ​ർ ഭൂ​രി​പ​ക്ഷ​ത്തി​ൽ ത​ന്നെ അ​ലി​ന​ഗ​റി​ൽ നി​ന്ന് വി​ജ​യി​ക്കു​മെ​ന്നും മി​ശ്രി​ലാ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന കാ​ര്യം അ​ദ്ദേ​ഹം പ​റ​ഞ്ഞി​ല്ല.

National

ശ​രി​യാ​യ സ​മ​യ​ത്ത് ഉചിതമായ തീ​രു​മാ​നം എ​ടു​ക്കും; സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: വ​രു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ​ഡി​എ​യു​ടെ സീ​റ്റ് വി​ഭ​ജ​ന​ത്തെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​യും എ​ൻ​ജെ​പി -രാം​വി​ലാ​സ് പാ​ർ​ട്ടി​യു​ടെ നേ​താ​വു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. ശ​രി​യാ​യ സ​മ​യ​ത്ത് ശ​രി​യാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് ചി​രാ​ഗ് പ​റ​ഞ്ഞ​ത്.

സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച ച​ർ​ച്ച ന​ല്ല രീ​തി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു. അ​ന്തി​മ തീ​രു​മാ​നം ആ​യാ​ൽ അ​റി​യി​ക്കാ​മെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു.

ചി​രാ​ഗ് എ​ൻ​ഡി​എ​യു​മാ​യി ഇ​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും സ​ഖ്യം വി​ടാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്നു​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ചി​രാ​ഗ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ചി​രാ​ഗു​മാ​യി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​നും 11നും ​ആ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ർ 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

എ​ൻ​ഡി​എ​യെ നീ​തി​ഷ് കു​മാ​ർ ന​യി​ക്കു​ന്ന​താ​ണ് ന​ല്ല​ത്; ജ​ന​ങ്ങ​ൾ മ​ഹാ സ​ഖ്യ​ത്തി​ന് വോ​ട്ട് ചെ​യ്യും: കോ​ൺ​ഗ്ര​സ് എം​പി മു​ഹ​മ്മ​ദ് ജാ​വേ​ദ്

പാ​റ്റ്ന: വ​രു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ബി​ഹാ​റി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ മ​ഹാ​സ​ഖ്യം വ​ൻ വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി മു​ഹ​മ്മ​ദ് ജാ​വേ​ദ്. സം​സ്ഥാ​ന​ത്തെ നീ​തി​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​രോ​ക്ഷ​മാ​ണ് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ൻ​ഡി​എ​യെ നി​തീ​ഷ് ന​യി​ക്കു​ന്ന​തി​ന്‍റെ ഗു​ണം ഇ​ന്ത്യ സ​ഖ്യ​ത്തി​നാ​ണ്. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വി​ധി​യെ​ഴു​താ​ൻ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ത​യാ​റാ​യി ക​ഴി​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്പോ​ൾ ത​ന്നെ തൊ​ഴി​ല്ലി​ല്ലാ​ഴ്മ​യും ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ളും ഒ​ക്കെ​യാ​യി​രി​ക്കും ജ​ന​ങ്ങ​ൾ​ക്ക് ഓ​ർ​മ വ​രു​ക.'- മു​ഹ​മ്മ​ദ് ജാ​വേ​ദ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ 25 സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ച് ക​ഴി​ഞ്ഞ​താ​യും മു​ഹ​മ്മ​ദ് ജാ​വേ​ദ് പ​റ​ഞ്ഞു. കു​റ​ച്ച് പേ​രു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മെ തീ​രു​മാ​നം ആ​കാ​നു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​നും 11നും ​ആ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ർ 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും; നി​തീ​ഷ് കു​മാ​ർ ത​ന്നെ ന​യി​ക്കും: കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്

പാ​റ്റ്ന: ബി​ഹാ​റി​ൽ അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​ര​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്. എ​ൻ​ഡി​എ ഭ​ര​ണം തു​ട​രു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത് ന​ന്നാ​യി. ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ക്ക​യാ​ണ്. അ​വ​ർ​ക്ക് അ​തി​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​യി​രി​ക്കു​ക​യാ​ണ്. ന​വം​ബ​ർ 14ന് ​നീ​തി​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള എ​ൻ​ഡി​എ ത​ന്നെ വ​ൻ വി​ജ​യം നേ​ടും.'-​രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം നീ​തി​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തും. ആ​ർ​ജെ​ഡി​യെ​യും ഇ​ന്ത്യ സ​ഖ്യ​ത്തെ​യും ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​നും 11നും ​ആ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ർ 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

എ​ൽ​ജെ​പി​ക്ക് പി​ന്നാ​ലെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് എ​ച്ച്എ​എം; ‌‌‌‌15 സീ​റ്റു​ക​ൾ‌ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ജി​ത​ൻ റാം ​മാ​ഞ്ചി

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ബി​ഹാ​ർ എ​ൻ​ഡി​എ​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു. എ​ൽ​ജെ​പി​ക്ക് പി​ന്നാ​ലെ ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച​യും നി​ല​പാ​ട് ക​ടു​പ്പി​ച്ചു.

മ​ത്സ​രി​ക്കാ​ൻ 15 സീ​റ്റു​ക​ളെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും കേ​ന്ദ്ര​മ​ന്ത്രി​യും ആ​യ ജി​ത​ൻ റാം ​മാ​ഞ്ചി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ എ​ൻ​ഡി​എ​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മാ​ഞ്ചി പ​റ​ഞ്ഞു.

"ത​നി​ക്ക് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹ​മി​ല്ല. വ​ലി​യ ക​ക്ഷി​യാ​ക​ണ​മെ​ന്നും ഇ​ല്ല. എ​ന്നാ​ൽ ത​ന്‍റെ പാ​ർ​ട്ടി​ക്ക് അ​ർ​ഹ​മാ​യ പ​ര​ഗ​ണ​ന ല​ഭി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ല.'- മാ​ഞ്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.

40 സീ​റ്റു​ക​ളെ​ങ്കി​ലും ല​ഭി​ക്ക​ണ​മെ​ന്ന് ചി​രാ​ഗ് പാ​സ്വാ​ന്‍റെ എ​ൽ​ജെ​പി നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു. ചി​രാ​ഗി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​ച്ച്എ​എം നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. ഇ​രു​വ​രെ​യും അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മു​ന്ന​ണി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ. ബി​ജെ​പി ദേ​ശി​യ അ​ധ്യ​ക്ഷ​ൻ ജെ. ​പി. ന​ദ്ദ മാ​ഞ്ചി​യോ​ട് സം​സാ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​നും 11നും ​ആ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ർ 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; തേ​ജ​സ്വി യാ​ദ​വ് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന.

രാ​ഘോ​പു​റി​ലും, ഫു​ൽ​പ​രാ​സി​ലു​മാ​ണ് തേ​ജ​സ്വി മ​ത്സ​രി​ക്കാ​ൻ‌ ആ​ലോ​ച്ചി​ക്കു​ന്ന​ത്. ആ​ർ​ജെ​ഡി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ രാ​ഘോ​പു​റി​ൽ 2015 മു​ത​ൽ തേ​ജ​സ്വി​യാ​ണ് എം​എ​ൽ​എ.

എ​ന്നാ​ൽ ജെ​ഡി​യു​വി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ് ഫു​ൽ​പ​രാ​സ്. ഷീ​ലാ കു​മാ​രി​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​നും 11നും ​ആ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ർ 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Up